ചാമ്പ്യന്‍സ് ലീഗ് ; പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണ പുറത്ത്

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്‌സയെ കീഴടക്കിയത്. ആരാധകര്‍ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്‌സക്കായില്ല.

ബയേണിന് മുന്നില്‍ വീണതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്‌സലോണ ഇനി യൂറോപ്പ ലീഗില്‍ കളിക്കും. ബയേണ്‍, ചെല്‍സി, യുവന്റെസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ വമ്പന്‍മാര്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി.

ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍ നേരേെത്ത പ്രീക്വാട്ടര്‍ ബെര്‍ത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കി റഷ്യന്‍ പട സെനിത് കരുത്ത് കാട്ടി. മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് സെനിത് ചെല്‍സിയെ ഞെട്ടിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒരുഗോള്‍ സമനിലയില്‍ യങ് ബോയ്‌സ് തളച്ചപ്പോള്‍ യുവന്റസ് ഏകപക്ഷീയമായ ഒരു ഗോളിന് മാല്‍മോയെ പരാജയപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News