സൈനിക ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനാ സംഘം അന്വേഷണം പ്രഖ്യാപിച്ചു

സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ച കുനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് വ്യോമസേന സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കര്യം അറിയിച്ചത്. അപകടത്തില്‍ മരിച്ച 13 പേര്‍ക്കും പാര്‍ലമെന്റിന്റെ ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിച്ചു

പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനായിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അപകടം നടന്ന നീലഗിരി ജില്ലയിലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയത്. അപകടം സംബന്ധിച്ച് സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

11.48ന് കോപ്റ്റര്‍ സുലൂരില്‍ നിന്ന് പുറപ്പെട്ടു. 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നുവെന്നും. 12.08ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായെന്നും രാജ്നാഥ് സിങ് സഭയെ അറിയിച്ചു. അപകടത്തില്‍ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ് സിങ്ങിന്റെ നില അതീവ ഗുരുത്തരമെന്നും വിദഗ്ധ ചികില്‍സ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

അപകടത്തില്‍ മരിച്ച 13 പേര്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിച്ചു. ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ രണ്ട് മിനിട്ട് മൗനം ആചരിച്ചു. എന്നാല്‍ സഭ നിര്‍ത്തി വെച്ചു ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാരുടെ യോഗവും ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, പ്രഹ്ലാദ് ജോഷി, നിര്‍മല സീതാരാമന്‍, അനുരാഗ് താക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here