പെരുവന്താനത്തിന് സമീപം വാഹനാപകടം; രണ്ട് അയ്യപ്പഭക്തർ മരിച്ചു

മുണ്ടക്കയം പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ വാഹനം അപടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടയായിരുന്നു അപകടം.

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.  ഇവര്‍ സഞ്ചരിച്ച വാന്‍ കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. പെട്ടന്ന് മറ്റൊരു അയപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here