കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു, രേഖാമൂലം ഉറപ്പു നല്‍കി

ഐതിഹാസിക കര്‍ഷക സമരം പൂര്‍ണ വിജയം. കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ അതിര്‍ത്തിയിലെ സമര വേദികള്‍ കര്‍ഷകര്‍ ഒഴിയും. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നാളെ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ശനിയാഴ്ച കര്‍ഷകര്‍ സമര വേദിയില്‍ നിന്ന് മടങ്ങും.

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് ഒരുവര്‍ഷമായി തുടരുന്ന സമരം കര്‍ഷകര്‍ അവസാനിപ്പിക്കുന്നത്. ദില്ലിയിലെ കനത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചു കൊണ്ടുള്ള കര്‍ഷക സമരം ശക്തമായത്തോടെയാണ് കര്‍ഷകര്‍ക്ക് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ട് കുത്തിയത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉപാധികളില്ലാതെ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. കര്‍ഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാകുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കയെന്നും കര്‍ഷകര്‍ വ്യക്തമാക്കി… പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു.

സമരക്കാര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുമെന്നും കര്‍ഷക സംഘനകളുടമായി ചര്‍ച്ച നടത്താതെ വവൈദ്യുതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയതോടെയാണ് സമരം കര്‍ഷകര്‍ അവസാനിപ്പിക്കുന്നത്.

സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നാളെ കര്‍ഷകര്‍ സമരവേദിയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കും. ശനിയാഴ്ചയോടെ സമരം അവസാനിപ്പിച്ച് അതിര്‍ത്തികളില്‍ നിന്ന് മടങ്ങുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News