സൈനിക ഹെലികോപ്റ്റര്‍ അപകടം; മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രദീപിന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വൈകിട്ട് ഡല്‍ഹിയിലെത്തിക്കുന്ന ഭൗതിക ശരീരം പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിക്കും.

ഞെട്ടലോടെയാണ്‌ തൃശൂര്‍ പുന്നൂക്കരയിലുള്ളവര്‍ പ്രദീപിന്റെ മരണവാര്‍ത്ത കേട്ടത്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ളെറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസറായിരുന്ന പ്രദീപ്.

2004 ലാണ് പ്രദീപ് വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എയര്‍ക്രൂ ആയി തെരഞ്ഞെടുക്കപെട്ടു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വേട്ട, 2018ലെ കേരള പ്രളയം തുടങ്ങി വ്യാമ സേനയുടെ നിരവധി ദൗത്യങ്ങളില്‍ പ്രദീപ് പങ്കാളിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News