കൊല്ലം നഗരത്തിലെ റോഡുകളുടെ നവീകരണം; 158.4 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

മുഖ്യമന്ത്രിയുടെ എംഐഡിപി( Major Infrastructure Development Project )യിൽ ഉൾപ്പെടുത്തി കൊല്ലം നഗരത്തിലെ റോഡുകൾ ആധുനികരീതിയിൽ നവീകരിക്കുന്നതിന് 158.4 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി.

കൊല്ലം സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജെക്ടിന്റെ ഭാഗമായുള്ള മേവറം-കാവനാട് റോഡ്, റെയിൽവേ സ്റ്റേഷൻ-ഡീസൻറ് മുക്ക് റോഡ്, തിരുമുല്ലാവാരം – കല്ലുപാലം റോഡുകൾക്കാണ് യഥാക്രമം 95.7 കോടി(13 .15 KM ), 37 കോടി (6.3 KM), 25.7 കോടി (4.31 KM)രൂപ അനുവദിച്ചത്.
കൊല്ലം നഗരത്തിന്റെ ഗതാഗത- അടിസ്ഥാനസൗകര്യ മേഖലയിൽ വലിയ മാറ്റങ്ങൾ ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News