മുംബൈ വിമാനത്താവളത്തിൽ റാപ്പിഡ്‌ പി.സി.ആറിന്  അമിത നിരക്ക് ഈടക്കുന്നുവെന്ന് പരാതി

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ്‌ പി.സി.ആർ. പരിശോധനയ്ക്ക്‌ നിരക്ക്‌ കൂടുതലാണെന്ന പരാതികൾ വ്യാപകം. പരിശോധനയിൽ നിന്നുള്ള വരുമാനത്തിന്റെ 35 ശതമാനത്തോളം അദാനി എയർപോർട്ട്‌ ലിമിറ്റഡിന്‌ നൽകണമെന്നാണ് കരാർ . രാജ്യത്ത്‌ വിമാനത്താവളങ്ങളിൽ പരിശോധന നിരക്ക്‌ ഏകീകരിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര സർക്കാർ കേന്ദ്ര ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കയാണ്

മുംബൈ എയർപോർട്ടിൽ റാപ്പിഡ്‌ പി.സി.ആർ. ടെസ്റ്റിന്‌ 4500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പിന്നീട് 3900 രൂപയായി കുറച്ചെങ്കിലും നിരക്ക് ഇപ്പോഴും കൂടുതലാണെന്നാണ് പരക്കെ പരാതി.

ബെംഗളൂരു, ചെന്നൈ, കൊച്ചി എയർപോർട്ടുകളെ അപേക്ഷിച്ച്‌ മുംബൈ എയർപോർട്ടിൽ നിരക്ക്‌ കൂടുതലാണെന്ന്‌ മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ്‌സെക്രട്ടറി ഡോ.പ്രദീപ്‌ വ്യാസ്‌ കേന്ദ്ര ആരോഗ്യവകുപ്പ്‌ അഡീഷണൽ സെക്രട്ടറി ആരതി അഹൂജയ്ക്ക്‌ അയച്ച കത്തിൽ പറയുന്നു.

മുംബൈ വിമാനത്താവളത്തിൽ റാപ്പിഡ്‌ പി.സി.ആർ. പരിശോധനയിൽ നിന്നുള്ള വരുമാനത്തിന്റെ 35 ശതമാനത്തോളം അദാനി എയർപോർട്ട്‌ ലിമിറ്റഡിന്‌ നൽകണമെന്നാണ് കരാർ ഏറ്റെടുത്തിരിക്കുന്നവർ അറിയിച്ചിട്ടുള്ളതെന്നും കത്തിൽ പരാമർശിക്കുന്നു

എയർപോർട്ട്‌ അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ റാപ്പിഡ്‌ ടെസ്റ്റിന്റെ നിരക്ക്‌ കുറച്ചിട്ടുണ്ട്‌. എന്നാൽ മുംബൈ എയർപോർട്ട്‌ അതോറ്റിയുടെ കീഴിലല്ലെന്നും വിദേശത്ത്‌ നിന്നെത്തുന്നവർക്ക് നിരക്ക്‌ താങ്ങാവുന്നതിലധികമാണെന്നും കത്തിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News