കെഎസ്ആർടിസി ശമ്പള പരിഷ്കരണം അംഗീകരിച്ചു; കുറഞ്ഞ ശമ്പളം 23000; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ദീർഘ നാളത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി ജീവക്കാരുടെ അടിസ്ഥാന ശമ്പളം ഇരുപത്തിമൂവായിരം രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. ഡി എ 137 ശതമാനമാക്കും. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ത്രീകൾക്ക് പ്രസവാവധി 6 മാസമെന്നത് ഒരു വർഷം കൂടീ നീട്ടി നൽകാനും തീരുമാനിച്ചു. ശമ്പള വർദ്ധനവിൽ സന്തോഷമുണ്ടെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു.

2011 ലാണ് അവസാനമായി കെ.എസ്.ആർ.ടി സി യിൽ ശമ്പളവർദ്ധനവ് ഉണ്ടായത്. 8730 രൂപയിൽ നിന്നാണ് ഇപ്പോൾ 23000 രൂപയായി സർക്കാർ ശമ്പളം വർദ്ധിപ്പിച്ചത്. 2022 ജനുവരി മുതൽ പുതിയ ശമ്പളം മുൻകാല പ്രാപല്യത്തിൽ നിലവിൽ വരും. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തിയെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കും.
പെൻഷൻ വർദ്ധനവ് ചർച്ചയിലൂടെ പരിഹരിക്കും.അന്തർ സംസ്ഥാന സർവ്വീസിൽ ക്രൂചെയിഞ്ച് നടത്തും ഡ്യൂട്ടി സമയം പരിഷ്കരിക്കാനും. ഒരുവർഷത്തിൽ അ‍വധി 15 എണ്ണമാക്കാനും തീരുമാനിച്ചു. കൂടാതെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അഞ്ച് വർഷം വരെ 50 % ശമ്പളത്തോടെ അവധിയിൽ പ്രവേശിക്കാമെന്നും ശമ്പള പരിഷ്കരണം മൂലം ഉണ്ടാകുന്ന അധിക ബാധ്യതകൾ മറികടക്കാൻ വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News