ഡോ രാജേന്ദ്രകുറുപ്പിന് അന്താരാഷ്ട്ര ബഹുമതി

2021 ലെ പ്രൊഫഷണല്‍ എന്‍വയോണ്‍മെന്റ് എന്‍ജീനിയര്‍ പുരസ്‌കാരം ഡോ. രാജേന്ദ്ര കുറുപ്പിന്.

എൻവയോൺമെന്റൽ എഞ്ചിനീയർ ഡോ രാജേന്ദ്ര കുറുപ്പിനെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 30 വർഷത്തിലധികമായി തന്റെ പ്രവർത്തനമണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ രാജേന്ദ്ര കുറുപ്പ്. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണലിന്റെ സിഇഒ ആയ അദ്ദേഹത്തെ തേടി ഇതിനുമുൻപും അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്.

2017 & 2019 ലും ഓസ്‌ട്രേലിയയിലെ ഏറ്റവും നൂതന ആശയങ്ങൾ പങ്കുവെയ്ക്കുന്ന എഞ്ചിനീയർമാർക്കുള്ള പുരസ്കാര പട്ടികയിൽ ഡോ രാജേന്ദ്ര കുറുപ്പ്‌ ഉൾപ്പെട്ടിരുന്നു. വിദേശയൂണിവേഴ്സിറ്റികളിൽ ക്ഷണിക്കപ്പെട്ട പ്രൊഫസറായി സേവനം കാഴ്ചവെച്ച ഡോ രാജേന്ദ്രകുറുപ്പിന്റേതായി ഒട്ടനവധി പുസ്തകങ്ങളും ജേണൽ പേപ്പറുകളും ഉണ്ട്.നിരവധി പേറ്റന്റുകള്‍ നേടിയിട്ടുണ്ട്, കൂടാതെ നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും പ്രധാന പ്രഭാഷണങ്ങള്‍ നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി എഞ്ചിനീയറിംഗ് ആശയങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നതിൽ മികച്ച നേതൃത്വം പ്രകടിപ്പിച്ച വ്യക്തികൂടിയാണ് ഡോ രാജേന്ദ്രകുറുപ്പ്. ശാസ്ത്ര, പരിസ്ഥിതി ,ആരോഗ്യ,സാമ്പത്തിക രംഗത്ത് ഡോ രാജേന്ദ്ര കുറുപ്പ് നടത്തിയ ഗവേഷണങ്ങളും പഠനങ്ങളുമാണ് 2021 ലെ പ്രൊഫഷണല്‍ എന്‍വയോണ്‍മെന്റ് എന്‍ജീനിയര്‍ പുരസ്‌കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്.

പുരസ്‌കാരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുകhttps://aeea.engineersaustralia.org.au/about-the-awards/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News