വികസന സാധ്യതകൾ ചർച്ച ചെയ്ത് ഡസ്റ്റിനേഷൻ കണ്ണൂർ കോൺക്ലേവ്

കണ്ണൂരിൻ്റെ വികസന സാധ്യതകൾ ചർച്ച ചെയ്ത് ഡസ്റ്റിനേഷൻ കണ്ണൂർ കോൺക്ലേവ്. കണ്ണൂർ വിമാനത്താവളത്തിൻ്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വിദഗ്ദരും വ്യവസായ പ്രമുഖരും വികസന നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. കൈരളി ടിവി, കണ്ണൂർ ഡവലപ്മെൻറ് ഫോറം, ടീം ഹിസ്റ്റോറിക്കൽ ഫ്ലെറ്റ് ജേർണി എന്നിവ സംയുക്തമായാണ് വിമാനത്താവളത്തിൻ്റെ മൂന്നാം വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

കണ്ണൂർ വിമാനത്താവളത്തെ മുൻനിർത്തിയുള്ള കണ്ണൂരിൻ്റെ വികസന സാധ്യതകളാണ് കോൺക്ലേവിൽ ചർച്ചയായത്. വിനോദ സഞ്ചാര, വ്യവസായ രംഗത്ത് വികസന കുതിപ്പിന് ഉതകുന്ന നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. കണ്ണൂരിന് അനന്തമായ വികസന സാധ്യതകൾ ഉണ്ടെന്നും വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താൻ കേന്ദ്രം അനുമതി നൽകാത്തതാണ് പ്രധാന തടസ്സമെന്നും കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

എം എൽ എ മാരായ കെ കെ ശൈലജ ടീച്ചർ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, എം വി ജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കിയാൽ എം ഡി ഡോ വി വേണു തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വിദഗ്ദരും വ്യവസായ രംഗത്തെ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു.കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രനായിരുന്നു മോഡറേറ്റർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News