തലശേരിയിലെ മത വിദ്വേഷ മുദ്രാവാക്യം; ഒരു ആർഎസ്‌എസുകാരൻകൂടി അറസ്റ്റിൽ

വിദ്വേഷ മുദ്രാവാക്യം വിളിച്ച്‌ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഒരു ആർഎസ്‌എസുകാരൻകൂടി അറസ്റ്റിലായി. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാ(28)ണ് അറസ്റ്റിലായത്. തലശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഇയാളെ റിമാൻഡുചെയ്‌തു.

ഇതേ കേസിൽ നാല് ആർഎസ്‌എസുകാരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 25 പേർക്കെതിരെയാണ്‌ കേസ്‌. അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികളൊന്നും കാണില്ലെന്നും ബാങ്കുവിളി കേൾക്കില്ലെന്നുമുള്ള ജയകൃഷ്‌ണൻ ദിനാചരണ റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെയാണ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ച സംഭവത്തിലും 250 ആർഎസ്‌എസ്‌ ബിജെപിക്കാർക്കെതിരെ കേസുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel