ബിപിൻ റാവത്തിൻ്റെ മൃതദേഹം ദില്ലിയിലെത്തിച്ചു; പൊതു ദർശനം നാളെ

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് ഉൾപ്പെടെ 13 പേരുടെ മൃതദേഹങ്ങൾ ദില്ലി പാലം വിമാനത്താവളത്തിലെത്തിച്ചു. ബിപിൻ റാവത്തിൻ്റെ മൃതദേഹം നാളെ 11 മണി മുതൽ സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സൈനികരുടെ മൃതദേഹത്തിൽ രാഷ്‌ട്രപതി ആദരാമർപ്പിക്കും.

9.15 ന് രാഷ്‌ട്രപതി ശ്രദ്ധാഞ്ജലി അർപ്പിക്കും. മൂന്ന് സേന തലവന്മാരും അന്തിമോപചാരം അർപ്പിക്കും. 11 മണി മുതൽ 12.30 വരെ പൊതു ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും. 12.30 മുതൽ 1.30 വരെ സൈനിക ഉദ്യോഗസ്ഥർക്ക് അന്തിമോപചാരം അർപ്പിക്കാം. വിലാപ യാത്ര 2 മണിക്ക് ബിപിൻ റാവത്തിൻ്റെ വസതിയിൽ നിന്ന് ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News