കാസർകോട് ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവ് മരിച്ചു

കാസർകോട് പുത്തിഗെ മലങ്കരയിൽ ചെങ്കൽ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ലോറിയിലെ തൊഴിലാളിയായിരുന്ന ഝാർഖണ്ഡ് സ്വദേശി സുധീറാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. മലങ്കര പാലത്തിന് സമീപത്തെ വളവിലാണ് ബുധനാഴ്ച വൈകിട്ടോടെ അപകടം ഉണ്ടായത്. സുധീർ അപകട സ്ഥലത്ത് തന്നെ മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News