ഭക്തർ തൃപ്തർ; 24 ദിവസങ്ങൾ പിന്നിട്ടപ്പോൾ ശബരിമലയിൽ തൊഴുത് മടങ്ങിയത് 431771 പേർ

മണ്ഡലകാലം ആരംഭിച്ച് 24 ദിവസങ്ങൾ പിന്നിട്ടപ്പോൾ 431771 ഭക്തരാണ് ശബരിമലയിൽ തൊഴുത് മടങ്ങിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഭക്തജന തിരക്ക് കുറഞ്ഞത് വരുമാനത്തെ ബാധിക്കുന്നുണ്ടെങ്കിലും സുഖ ദർശനം ലഭിക്കുന്നത് എല്ലാ വിഭാഗം ഭക്തരേയും സംതൃപ്തരാക്കുന്നു. കൊവിഡ് കാലത്തിൻ്റെ പരിമിതിക്കിടയിലും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ അന്യസംസ്ഥാനത്തെ ഭക്തർ അടക്കം തൃപ്തരാണ്.

പമ്പ സ്നാനം,നെയ്യഭിഷേകം, പരമ്പരാഗത പാതയിലൂടെയുള്ള യാത്ര തുടങ്ങി ആചാരപരമായ പല കാര്യങ്ങളും ഇപ്പോൾ അനുവദനീയം അല്ലെങ്കിലും കൊവിഡ് ഭീതി വിട്ടൊഴിയാത്തതാണ് നിയന്ത്രണങ്ങൾക്ക് കാരണം എന്ന് അവർ തിരിച്ചറിയുന്നു.

പ്രതിദിനം നിശ്ചിത ശതമാനം ഭക്തരെ മാത്രമാണ് അനുവദിക്കുന്നത്. ഇത് ദേവസ്ഥ വരുമാനത്തെ ബാധിക്കുന്നുണ്ടെങ്കിലും സുഖ ദർശനം ലഭിക്കുന്നത് എല്ലാ വിഭാഗം ഭക്തരേയും സംതൃപ്തരാക്കുന്നു. സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ തന്ത്രി മഹേഷ് മോഹനരും തൃപ്തനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News