ശരിയായ നീതി നടപ്പാക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറി; എ എ റഹിം

ശരിയായ നീതി നടപ്പാക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം. ഭരണകൂടം തങ്ങളുടെ തെറ്റായ നയം നടപ്പാക്കാൻ നിയമം ഉപയോഗപ്പെടുത്തുന്നു. അതിനെതിരെ അഭിഭാഷകരുൾപ്പെടെയുള്ളവർ ശബ്ദമുയർത്തണം. സമരങ്ങളുടെ മുന്നിൽ ഭരണകൂടം മുട്ടുകുത്തുമെന്നതിന്‍റ തെളിവാണ്‌ കർഷകസമരത്തിന്‍റെ വിജയമെന്നും റഹിം പറഞ്ഞു.

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി സംഘടിപ്പിച്ച യുവ അഭിഭാഷക കൺവൻഷനിൽ “സാമൂഹ്യ മാറ്റത്തിൽ അഭിഭാഷകരുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎൽയു സംസ്ഥാന കമ്മിറ്റി അംഗം സി എം നാസർ അധ്യക്ഷനായി. അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോകൻ എം ചെറിയാൻ, സ്റ്റേറ്റ്‌ അറ്റോർണി ജനറൽ എൻ മനോജ്‌കുമാർ, എഐഎൽയു ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി സി എം ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News