കേരളത്തിന്റെ മാത്രമല്ല, തെക്കേ ഇന്ത്യയുടെ തന്നെ വാണിജ്യമേഖലയിൽ സുപ്രധാന സ്ഥാനമാണ് കൊച്ചിയ്ക്കുള്ളത്; ധനമന്ത്രി

2022-ലെ സംസ്ഥാന ബജറ്റില്‍ കൊച്ചിക്ക് മികച്ച പരിഗണന നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊച്ചിയിലെ റോഡുകളുടെ വികസനവും കനാൽ പുനരുദ്ധാരണവുമുള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായി കൊച്ചി നഗരസഭയിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ സംഭാവന നൽകുന്ന നഗരം എന്ന നിലയിൽ കൊച്ചിയുടെ ആവശ്യങ്ങൾക്ക് മികച്ച പരിഗണനയാണ് സർക്കാർ നൽകി വരുന്നത്. കേവലം കേരളത്തിന്റെ മാത്രമല്ല, തെക്കേ ഇന്ത്യയുടെ തന്നെ വാണിജ്യമേഖലയിൽ സുപ്രധാന സ്ഥാനമാണ് കൊച്ചിയ്ക്കുള്ളത്. കൊച്ചിയുടെ സമ്പദ് പ്രക്രിയയെ സജീവമാക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ചർച്ചയിൽ ഉന്നയിക്കപ്പെട്ട റോഡ് വികസനം, കനാൽ പുനരുദ്ധാരണം, മറൈൻ ഡ്രൈവ് വിപുലീകരണം, റെയിൽവേ മേൽപ്പാല നിർമാണം, വിശാല കൊച്ചി വികസന അതോറിറ്റി ശക്തിപ്പെടുത്തൽ, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് നവീകരണം തുടങ്ങിയ നിർദേശങ്ങൾ സജീവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ.ബാബു, ടി.ജെ. വിനോദ്, കൊച്ചി സ്മാർട്ട് മിഷൻ സി.ഇ. ഒ എസ് ഷാനവാസ് തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News