ദേവികുളങ്ങര കോഴിഫാമിലെ 3000ത്തോളം കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി

ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ സ്ഥിതി ചെയ്യുന്ന കോഴിഫാമിലെ 3000ത്തോളം കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി. മരപ്പട്ടികള്‍ കൂട്ടമായെത്തി ആക്രമിച്ചതാകാം ഇതിന് കാരണം എന്ന് കരുതുന്നു. ദേവികുളങ്ങര തയ്യില്‍ തറയില്‍ സതീശന്‍,ദീപ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് കോഴികള്‍ ചത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഫാം നടത്തിയാണ് ദമ്പതികള്‍ ജീവിക്കുന്നത്. മൂന്ന് ലക്ഷത്തോളം വായ്പയെടുത്താണ് ഫാം തുടങ്ങിയത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോഴിക്കുഞ്ഞുങ്ങളെയാണ് ചത്ത നിലയില്‍ കണ്ടെത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News