ദില്ലി വായു മലിനീകരണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണ പ്രശ്നം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും.

വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News