വിജയ തിളക്കം; കർഷകർ ഇന്ന് തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങും

കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് സമര വേദിയിൽ ആദരാഞ്ജലികൾ അർപ്പിക്കും. സമരം സമ്പൂർണ വിജയം കൈവരിച്ച കർഷകർ,ഇന്ന് സമര വേദിയിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങും.
കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് കർഷകർ സമര വേദി ഒഴിയുന്നത്.

കാർഷിക കരിനിയമങ്ങൾക്കെതിരെ നവംബർ 26 നാണ് കർഷകർ ട്രാക്ടറുകളുമായി അതിർത്തിയിൽ എത്തിയത്. സിംഘു, ഗാസിപൂർ, ടിക്രി അതിർത്തികൾ സമരകേന്ദ്രങ്ങളായി .ആയിരക്കണക്കിന് കർഷകർ സമര വേദികളിൽ അണിനിരന്നു.

സമരം തുടങ്ങി ഒരു വർഷത്തിനിപ്പുറം സമര വിജയത്തിന്റെ പുഞ്ചിരിയുമായാണ് കർഷകർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കിയത്തോടെയാണ് സമരം അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സർക്കാർ ഉപാധികളില്ലാതെ അംഗീകരിക്കുകയായിരുന്നു. കര്‍ഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. കർഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാകുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കയെന്നും കർഷകർ വ്യക്തമാക്കി.

അതേസമയം, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്ന പ്രധാന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് ദില്ലി അതിർത്തിയിലെ സമരവേദികളിൽ വച്ച് കർഷകർ ആദരാജ്ഞലികൾ അർപ്പിക്കും.

അതിർത്തികളിൽ വിജയ ദിവസവും ആചാരിച്ചാണ് കർഷകർ സമരവേദിയിൽ മടങ്ങുന്നത്.കൊവിഡിനെയും അതിശൈത്യത്തെയും ഭരണകൂട അക്രമങ്ങളെയും പ്രതിരോധിച്ച് അവകാശങ്ങൾ നേടിയെടുത്ത വിജയതിളക്കത്തിലാണ് കർഷകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here