ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

അതേസമയം, ദേവസ്വം ബോർഡ് സർക്കാരിനോടാവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമാണ് പമ്പാ സ്നാനം. തീർത്ഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സുരക്ഷ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. പമ്പാ സ്നാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here