മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. പുറത്തേക്ക് ഒഴുക്കുന്നതും തമിഴ്നാട് കൊണ്ടുപോകുന്നതുമായ വെള്ളത്തിൻ്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

നിലവിൽ ഒരു ഷട്ടറിലൂടെ 144 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്. തമിഴ്നാട് 1200 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി കുറഞ്ഞിട്ടുണ്ട്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. അതേസമയം, ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ ചെറുതോണി ഡാമിൻറെ ഷട്ടർ ഇന്നലെ അടച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here