ബിപിൻ റാവത്തിന് രാജ്യത്തിന്റെ സല്യൂട്ട്; സംസ്കാരം ഇന്ന്

കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്‍റോണ്‍മെന്‍റിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും.

രാവിലെ ഒൻപത് മണിയോടെ സൈനിക ആശുപത്രിയിൽ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹമെത്തിക്കുക. 11 മണി മുതൽ പൊതുജനങ്ങൾക്കും 12.30 മുതൽ ജനറൽ ബിപിൻ റാവത്തിന്‍റെ സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. 1.30ന് വിലാപയാത്രയായി മൃതദേഹം ഡൽഹി കന്‍റോണിലെത്തിക്കും. ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ബ്രിഗേഡിയർ എൽ എസ് ലിഡറിന്‍റെ സംസ്കാരവും ഡൽഹി കാന്‍റിൽ നടക്കും. അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപ് ഉൾപ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News