വഖഫ് ബോർഡ് നിയമനത്തിൽ ലീഗിന്റെ ഇരട്ടത്താപ്പ്; കൂടുതൽ തെളിവുകൾ പുറത്ത്

വഖഫ് ബോർഡ് നിയമനം ലീഗിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കൈരളി ന്യൂസ് പുറത്ത് വിട്ടു.വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിടുന്നതിനെ മുസ്ലിംലീഗ്‌ ഭാഗികമായി അംഗീകരിച്ചതായി നിയമസഭാ രേഖകൾ.

വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന പുതിയ രേഖകളാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക് ‌ വിടുന്നതിനെ മുസ്ലിംലീഗ്‌ ഭാഗികമായി അംഗീകരിച്ചതായി നിയമസഭാ രേഖകൾ പറയുന്നു.

വർഷങ്ങളായി വഖഫ്‌ ബോർഡിൽ ജോലിചെയ്യുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയശേഷം നിയമനം പിഎസ്‌സിക്ക്‌ വിട്ടാൽ മതിയെന്ന്‌ സഭയിൽ ലീഗ്‌ അംഗങ്ങൾ വാദിച്ചതായാണ്‌ രേഖകൾ. വഖഫ്‌ബോർഡ്‌ ബിൽ ചർച്ചയിൽ ലീഗ്‌ നേതാവ്‌ പി ഉബൈദുള്ള എംഎൽഎ അവതരിപ്പിച്ച വിയോജനക്കുറിപ്പിലായിരുന്നു ഈ ആവശ്യം. താൽക്കാലികക്കാരെ ഒന്നിച്ച്‌ പരിച്ചുവിടുന്നത്‌ ബോർഡ്‌ പ്രവർത്തനത്തെ ബാധിക്കും. ഇവരെ സ്ഥിരപ്പെടുത്തിയശേഷം പിന്നീടുള്ള നിയമനങ്ങൾ പിഎസ്‌സിക്ക്‌ വിടുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നതാണ്‌ ഉചിതമെന്നായിരുന്നു വിയോജനക്കുറിപ്പ്‌. വർഗീയ ധ്രുവീകരണം ലാക്കാക്കി ഇപ്പോൾ ലീഗ്‌ തുടരുന്ന സമരത്തിനു‌ പിന്നിലെ കാപട്യവും വഞ്ചനയും വ്യക്തമാക്കുന്നതാണ്‌ ലീഗ്‌ നേതാവിന്റെ സഭയിലെ ഇടപെടൽ.

അതേസമയം, വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമരത്തിനോ പ്രതിഷേധത്തിനോ ഇല്ലെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News