ഫേസ്ബുക്കിൽ വിമർശിച്ചു; ബിജെപി ജില്ലാ നേതാക്കൾ വീട്‌ തകർത്തു,പരാതിയുമായി ആർഎസ്‌എസ്‌ മുഖ്യശിക്ഷക്‌

ബിജെപി വയനാട് ജില്ലാ നേതാക്കൾക്കെതിരെ പരാതിയുമായി ആർ എസ്‌ എസ്‌ – ബിജെപി പ്രവർത്തകൻ.ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചതിനാണ്‌ ആക്രമണമുണ്ടായതെന്നും ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറിന്റെ നേതൃത്വത്തിലാണ്‌ വീട്‌ തകർത്തതെന്നും തൊണ്ടർന്നാട്‌ സ്വദേശിയായ വി എ വിജയൻ പറഞ്ഞു.

വയനാട്ടിൽ കരുത്തുള്ള നേതാക്കളില്ലെന്നായിരുന്നു വിജയൻ നേതാക്കളെ പരാമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്‌.ഇതിൽ പ്രകോപിതരായ അന്നത്തെ ജില്ലാ പ്രസിഡന്റും കൂട്ടരുമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ ആരോപണം.

ഒന്നര വർഷമായി കഴിയുന്നത് വീട്‌ ഇല്ലാതെയാണെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവർക്ക്‌‌ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു.

സജീവ സംഘ് പരിവാർ പ്രവർത്തകനാണ് തൊണ്ടർന്നാട്‌ ഗോകുലം വീട്ടിൽ വിജയൻ. തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ എന്ന സ്ഥലത്ത്‌ നിർമ്മിച്ച വീട് ഒന്നര വർഷം മുമ്പ് ആക്രമിക്കപ്പെടുകയായിരുന്നു.
ഭാര്യയും ഒന്നര വയസ്സുള്ള കുട്ടിയുമടങ്ങുന്ന വിജയൻ്റെ കുടുംബം ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം.നേതൃത്വം ഇടപെട്ടില്ലെങ്കിൽ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ താമസം തുടങ്ങി പ്രതിഷേധിക്കുമെന്നും വിജയൻ പറഞ്ഞു.

അതേസമയം, തവിഞ്ഞാൽ ഉപശാഖാ മുഖ്യശിക്ഷക്‌ ആയിരുന്നു വിജയൻ.ബിജെപിയുടെ സജീവ പ്രവർത്തകനുമാണ്‌. കൂലിപണിക്കാരനായ സാധാരണ പ്രവർത്തകനോട്‌ നേതാക്കൾ ചെയ്ത അനീതിക്ക്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ പരിഹാരം കാണണമെന്ന് വിജയൻ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News