കാക്കനാട് ലോഡ്ജിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികൾക്കായി അന്വേഷണം ഊർജിതം

കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കേസിലെ ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷെമീർ, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് ഒളിവിലുള്ളത്. ഇവർ കേരളം വിട്ടിട്ടില്ലെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം.

കേസിൽ നാലാം പ്രതിയും ലോഡ്ജ് നടത്തിപ്പുകാരിയുമായ ക്രിസ്റ്റീന ഉൾപ്പടെ മൂന്നു പേരാണ് നിലവിൽ ഒളിവിൽ കഴിയുന്നത്. ക്രിസ്റ്റീന തമിഴ്നാട് സ്വദേശിനിയാണ്. അതുകൊണ്ട് തന്നെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത അന്വേഷണ സംഘം കണക്ക് കൂട്ടിയിരുന്നു.

എന്നാൽ നിലിവിൽ പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം, പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതിനു മുൻപേ തന്നെ ഇവരെ പിടികൂടുക എന്നതാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. നിലവിൽ രണ്ടാം പ്രതി സലിം കുമാറാണ് കേസിൽ അറസ്റ്റിലായത്. സലീംകുമാറും ഇയാളുടെ സുഹൃത്ത് അജ്മലും ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയുടെ സഹായി ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. ക്രിസ്റ്റീനയുടെ അറിവോടെയാണ് പിഡനം നടന്നതെന്നും കണ്ടെത്തായിരുന്നു. ഇതോടെയാണ് ക്രിസ്റ്റിനയേയും കേസിൽ പ്രതി ചേർത്തത്. നിലവിൽ തൃക്കാക്കര എസിപി പിവി ബേബിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here