മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ല;റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗം ചേരാത്ത കാര്യവും സുപ്രീം കോടതിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാൾ വലുതാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്.

കായിക താരങ്ങൾക്കും തൊഴിലാളികൾക്കും ഒപ്പം താനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് രാത്രിയിൽ തുറന്നു വിട്ടപ്പോൾ പെരിയാർ തീരത്തെ ജനങ്ങൾക്ക് ഒപ്പം താനും ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News