കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പ്രദീപിന്റെ സഹോദരൻ പ്രസാദ്.
മൂന്ന് ദിവസത്തിനുള്ളിൽ പ്രദീപിന്റെ മൃതദേഹം എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡൽഹിയിലെ ചടങ്ങിന് ശേഷമായിരിക്കും മൃതദേഹം വിട്ട് കിട്ടുകയെന്നും പ്രസാദ് പറഞ്ഞു.
പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.
അതേസമയം, പ്രദീപിന്റെ ഭൗതിക ശരീരം നാട്ടിലെത്തിയാൽ ഉടൻ തന്നെ പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പാെതു ദർശനത്തിനായി വെക്കും. സംസ്കാര ചടങ്ങുകൾ വീട്ടു വളപ്പിലായിരിക്കും നടക്കുക.
അതേസമയം, നാട്ടിലെത്തിയാൽ ഉടൻ തന്നെ പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പാെതു ദർശനത്തിനായി വെക്കും. സംസ്കാര ചടങ്ങുകൾ വീട്ടു വളപ്പിലായിരിക്കും നടക്കുക.
ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനത്തിനായി വെക്കും ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കന്റോൺമെന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.