‘മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ല’; ആഞ്ഞടിച്ച് മുഖ്യമന്ത്രി

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീങ്ങളുടെയുടെ അട്ടിപ്പേറവകാശം ലീഗിനില്ല, ലീഗ് ഒരു മത സംഘടനയാണോ അതോ രാഷ്ടീയ പാർട്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന സിപിഐഎം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ് ആര് എന്ന് ലീഗ് തന്നെ വ്യക്തമാക്കണമെന്നും വഖഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് പിടിവാശിയിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം പറഞ്ഞ് വന്നാൽ അംഗീകരിക്കാൻ തയ്യാറല്ല ,മത സംഘടനകൾക്ക് എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ടു,ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല… അത് കൊണ്ട് യാതൊരു നിലപാട് മാറ്റവും ഉണ്ടാകില്ലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here