ബ്രിഗേഡിയര്‍ എല്‍ എസ് ലിദര്‍ക്ക് വിട പറഞ്ഞ് രാജ്യം; ബിപിന്‍ റാവത്തിന്റെ പൊതുദര്‍ശനം ആരംഭിച്ചു

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണപ്പെട്ട ബ്രിഗേഡിയര്‍ എല്‍ എസ് ലിദര്‍ക്ക് രാജ്യം വിടനല്‍കി. ദില്ലി ബ്രാര്‍ സ്‌ക്വയറില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിപ്പേരെത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്ന് സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിച്ചു.

ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിദര്‍. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.

ബിപിന്‍ റാവത്തിന്റെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ പൊതുദര്‍ശനം ആരംഭിച്ചു. ഉച്ചയ്‌ക്ക് 2 മണിവരെയാണ് പൊതുദര്‍ശനം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ബിപിന്‍ റാവ്ത്തിനും ഭാര്യ മധുലിക റാവത്തിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വൈകുന്നേരം മൂന്ന് മണിക്ക് ഡല്‍ഹി ബ്രാര്‍ ശ്മാനത്തിലാണ് സംസ്‌കാരം.

വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനത്തിലാണ് അപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹവും സൂളൂരില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒമ്പത് സൈനികരുടെ മൃതദേഹങ്ങള്‍ പരിശോധനാ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചു. അതുവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രിയില്‍ സൂക്ഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News