മലപ്പുറം വണ്ടൂരിൽ ബസിനടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരിൽ ബസിനടിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കാപ്പിച്ചാൽ ഏലമ്പ്ര സ്വദേശി നിഥിനാണ് മരിച്ചത്. മമ്പാട് ഗവൺമെന്‍റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നിഥിൻ. ബസ് മുന്നിലേക്ക് എടുക്കുന്നതിനിടയിലാണ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന് മുന്‍പില്‍ നില്‍ക്കുകയായിരുന്ന നിഥിന്‍ ബസിനടിയില്‍ പെടുകയായിരുന്നു. ബസിന്‍റെ മുന്‍ചക്രമാണ് നിഥിന്‍റെ മേല്‍ കയറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ നിഥിന്‍ മരിച്ചു.

കോഴിക്കോട്-കാളികാവ് റോഡിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. നിഥിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News