ADVERTISEMENT
മുസ്ലിം ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം, ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല,അതുകൊണ്ട് നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വളരെ ശക്തമായ രീതിയിൽ ലീഗിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പിണറായി വിജയന്‍ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചത്.
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത് വഖഫ് ബോർഡ് ആണ്. അത് സർക്കാർ അംഗീകരിച്ചെന്നും ആ ചര്‍ച്ചയില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നതായും പിണറായി പറഞ്ഞു. ഇപ്പോള്‍ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചർച്ച നടത്തി. അവർക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ഇപ്പോള്‍ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട്പോകൂ. മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, യു ഡി എഫിനെയും ബി ജെ പിയും പോലെ തന്നെ മുസ്ലീം ലീഗും കടുത്ത രാഷ്ടീയ പ്രതിസന്ധിയിലാണ്.മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം പറഞ്ഞ് ലീഗ് വന്നാൽ അത് അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.