കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തിൽ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഹെലികോപ്ടര്‍ ഡാറ്റാ റെക്കോര്‍ഡര്‍ ബെംഗളൂരുവിലേക്ക് കൊണ്ടു പോയി.അന്വേഷണ തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗ് കുനൂരിലെത്തിയാണ് ഡാറ്റാ റെക്കോർഡർ പരിശോധനയ്ക്കായി കൊണ്ടുപോയത്.
അപകടവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന വ്യക്തമാക്കി. വസ്തുതകൾ പുറത്തുവരുമെന്നും സംയുക്ത സേന എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും അറിയിച്ചു.
ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ ബിബിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. ജനറൽ ബിബിൻ റാവത്തിൻെറയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡൽഹി ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.