ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സംസ്ഥാനസർക്കാർ; നികുതി ഒഴിവാക്കി

ബുദ്ധിപരമായ ഭിന്നശേഷിയുള്ള കുട്ടികളുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കി. സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതിയാണ് ഇനി മുതൽ ഒഴിവാക്കി നൽകാൻ തീരുമാനിച്ചത്.

നിലവിൽ ശാരീരികമായ ഭിന്നശേഷികളുള്ള കുട്ടികൾക്കായി വാങ്ങുന്ന വാഹനങ്ങൾക്കാണ് നികുതി ഇളവുള്ളത്. ഈ തീരുമാനം ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്ക് സഹായകരമാകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News