വികാരാധീനനായി കണ്ണുകൾ നിറഞ്ഞ് സുനിൽ ഷെട്ടി

ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ‘തഡപ്പ്’ എന്ന അരങ്ങേറ്റ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സുനിൽ ഷെട്ടി വികാരാധീനനായ സംഭവം സംവിധായകൻ മിലൻ ലുത്രിയ പങ്ക് വച്ചത്.

ചിത്രത്തിൽ അഹാൻ ഷെട്ടി ഒരു സിനിമാ ഹാളിന്റെ ഉടമയായാണ് അഭിനയിക്കുന്നത്. ഇതിനായി ഒരു സിനിമാ ഹാൾ നിർമ്മാതാക്കൾക്ക് ആവശ്യമായിരുന്നു. അങ്ങിനെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റ് മുംബൈയിൽ തന്നെ അനുയോജ്യമായ ഒരു പഴയ തീയേറ്റർ കണ്ടെത്തിയത്.

ചിത്രത്തിന്റെ സംവിധായകൻ മിലൻ ലുത്രിയ പറയുന്നു, “ഞങ്ങൾ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുംബൈയിലെ ആ പഴയ സിനിമാ ഹാളിൽ നിന്നായിരുന്നു. മകന്റെ സിനിമാ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ആശംസകൾ നേരാനെത്തിയതായിരുന്നു സുനിലും ഭാര്യ മന ഷെട്ടിയും. ഇതിനിടെയാണ് ലൊക്കേഷൻ കണ്ട സുനിൽ പെട്ടെന്ന് വികാരാധീനനായി.

സുനിൽ ഷെട്ടിയുടെ അച്ഛൻ വീരപ്പ ഷെട്ടി ഈ സിനിമാ ഹാളിൽ ഒരു ചെറിയ കാന്റീന് നടത്തിയിരുന്നുവെന്ന കാര്യം സുനിൽ ഷെട്ടി പറയുമ്പോൾ വിശ്വസിക്കാനായില്ല. വളരെ യാദൃശ്ചികമായി ഈ സ്ഥലം തന്നെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ വേദിയായത് നിമിത്തമായി കരുതുന്നുവെന്നാണ് നിറഞ്ഞ കണ്ണുകളോടെ സുനിൽ ഷെട്ടി പറഞ്ഞത്”. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2018-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ RX 100 ന്റെ റീമേക്കായ മകന്റെ ആദ്യ ചിത്രത്തിന് വലിയ വരവേൽപ്പ് ലഭിച്ച ത്രില്ലിലാണ് ബോളിവുഡ് ആക്ഷൻ ഹീറോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here