നട്സുകൾ കുതിർത്ത്‌ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം അറിയുമോ? ഇതാണ്

ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറില്ലേ? എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നത്? തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നിത് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

നട്സുകളും മറ്റ് പയർ വർ​​ഗങ്ങളും കുതിർത്ത് കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് നട്സുകൾ. ഭക്ഷണങ്ങൾ കുതിർത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണം കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുന്നു.

പയറുവർഗ്ഗങ്ങൾ കുതിർത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതൽ നല്ലത്. കുതിർത്ത് കഴിക്കുന്നത് പോളിഫെനോളിന്റെ അളവ് കുറയ്ക്കുകയും ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നട്സുകളും പയർ വർ​ഗങ്ങളും എട്ട് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here