സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണം; ഡിജിപി അനില്‍ കാന്ത്

സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ഡിജിപി അനില്‍ കാന്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കൊവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം പൊലീസ് ആസ്ഥാനത്ത് നേരിട്ടു ചേരുന്നത്. ജില്ലാ പൊലീസ് മേധാവിമാരും വിവിധ വിഭാഗങ്ങളിലെ എസ്.പിമാരും ഡി.ഐ.ജിമാരും ഐ.ജിമാരും എ.ഡി.ജി.പിമാരും പങ്കെടുത്തു.

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിന് ആവശ്യമായ നിര്‍ദ്ദേശം ഡി ജിപി നല്‍കി. പൊലീസ് നിര്‍വഹണത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ പരാതികളിന്‍മേല്‍ എത്രയുംവേഗം നടപടി കൈക്കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തണം.

പോക്‌സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും, കോടതികള്‍ക്ക് മുമ്പാകെയുള്ള കേസുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണം. രാവിലെയും വൈകുന്നേരവും കൂടാതെ രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News