സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഈ മാസം 14 മുതല്‍ 16 വരെ

സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഈ മാസം 14 മുതല്‍ 16 വരെ കളമശ്ശേരിയില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ന് പി ബി അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം സെമിനാറുകള്‍ സാംസ്‌കാരിക പരിപാടികള്‍, കലാവിരുന്ന്, തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും

ജില്ലയിലെ 41618 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റി യിലെ 39 അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. കളമശ്ശേരി ആശിഷ് കണ്‍വന്‍ഷന്‍ സെന്ററിലെ അഭിമന്യു നഗറില്‍ 14 ന് രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍ , ടി എം തോമസ് ഐസക്ക് , എം സി ജോസഫൈന്‍ , എ കെ ബാലന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍ , ബേബി ജോണ്‍, പി രാജീവ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും അംഗത്വത്തില്‍ വലിയ വര്‍ദ്ധനവ് സമ്മേളനകാലയളവില്‍ ഉണ്ടായതായി ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ ഭരണം നേടാനായി .

അഭിമന്യു രക്ത സാക്ഷി മണ്ഡപത്തില്‍ നിന്നും ദീപശിഖയും , ടി കെ വത്സന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പതാകയും 13 ന് സമ്മേളന നഗരിയില്‍ എത്തും. 16 ന് ടി കെ വത്സന്‍ നഗറില്‍ സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെമിനാറുകള്‍ സാംസ്‌കാരിക പരിപാടികള്‍, കലാവിരുന്ന്, തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News