ലീഗ് നേതാക്കന്മാരുടെ പ്രസംഗം അങ്ങേയറ്റം അപലപനീയം; എളമരം കരീം എം പി

ലീഗ് നേതാക്കന്മാരുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമെന്ന് എളമരം കരീം എം പി. കേരളത്തിന്റെ മാനവികതയ്ക്ക് ഒട്ടും ചേരാത്ത വിധത്തിലും കേരളത്തെ നാണിപ്പിക്കുന്നതുമാണ് ലീഗ് നേതാക്കളുടെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം അപകടകരമായ സ്വാഭാവമാണ് അവരിൽ നിന്നും ഉണ്ടാകുന്നത്. മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരായ പരാമർശം രാഷ്ട്രീയ പാർട്ടിയായ ലീഗ് പറയാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകൾ ഉയർത്തുന്ന സ്വരമാണിതെന്നും

മുസ്ലിം ലീഗിന്റെ പോക്ക് അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്നും മറ്റ് മത സംഘടകളും ഈ നിലപാട് സ്വീകരിച്ചാൽ എന്താകും അവസ്ഥയെന്നും എളമരം കരീം ചോദിച്ചു. സംഘപരിവാർ സംഘടനകൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന സഹചര്യമാണ് രാജ്യത്തുള്ളത്, സംഘപരിവാർ അക്രമങ്ങൾ നടത്തുന്നത് തീവ്ര വർഗീയത ഉയർത്തിപ്പിടിച്ചാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കേരളത്തിൽ ലീഗും അതേ പാതയിലേക്കാണോ പോകുന്നത്. കുഞ്ഞാലിക്കുട്ടിയും, മുനീറും മറുപടി പറയണം.ലീഗ് നേതാക്കളുടെ പ്രസംഗം കുഞ്ഞാലിക്കുട്ടിയും, മുനീറും അംഗീകരിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങൾക്കിടയിൽ സത്യവിശ്വാസി ആരെന്നും, കാഫിർ ആരെന്നുമൊക്കെ തീരുമാനിക്കാൻ ലീഗ് ആരാണ്?ലീഗ് ഒരു രാഷ്ട്രീയ പാർട്ടി അല്ലെ? മുസ്ലിം ലീഗിന്റെ പ്രകോപങ്ങൾക്ക് സിപിഐഎം നേതാക്കൾ വഴങ്ങുമെന്ന ധാരണ ഉണ്ടെങ്കിൽ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കാലിനടിയിൽ നിന്ന് മണ്ണ് ചോർന്ന് പോകുമ്പോൾ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല, വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി വിശദമായി ചർച്ച നടത്തിയെന്നും അവർക്ക് അത് മനസിലായിയെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിൽ രാഷ്ട്രീയം പാടില്ലെന്ന് സമസ്ത അടക്കം പറഞ്ഞതോടെ വഖഫ് വിഷയത്തിൽ ലീഗ് ഒറ്റപ്പെട്ടു. അതിനാലാണ് ഇത്തരം പ്രകോപനങ്ങളെന്നും എളമരം കരിം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News