എരിവുള്ള ഡോനട്ടോ? അതേന്നേ….

അമേരിക്കയിൽ നിന്നെത്തി മലയാളികളുടെ മനസു കീഴടക്കിയ വിഭവമാണ് ഡോനട്ട്. ഡോനട്ട് നമുക്ക് പലരീതിയിൽ തയ്യാറാക്കാം. അത്തരത്തിൽ എരിവുള്ള ഡോനട്ട് ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഈ വിഭവം പരീക്ഷിക്കൂ…

വേണ്ട ചേരുവകൾ

ഉരുളക്കിഴങ്ങ് 1 കിലോ
പച്ചമുളക് 4 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള 2 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി 1 സ്പൂൺ
മല്ലിയില 4 സ്പൂൺ (ചെറുതായി അരിഞ്ഞത്)
ബ്രെഡ് പൊടി ഒരു കപ്പ്‌
ജീരകം അര സ്പൂൺ
കുരുമുളക് പൊടി 1 സ്പൂൺ
ഗരം മസാല 1 സ്പൂൺ
ചാറ്റ് മസാല 1/2 സ്പൂൺ
മല്ലി പൊടി 1/2 സ്പൂൺ
കോൺ ഫ്ളർ 3 സ്പൂൺ
മൈദ 3 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ 3 സ്പൂൺ കുഴയ്ക്കാൻ
എണ്ണ അര ലിറ്റർ വറുക്കാൻ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു നന്നായി വേവിച്ചു തോല് കളയണം. ശേഷം നന്നായി കുഴച്ചെടുക്കുക. അതിലേക്ക് പച്ചമുളക്, ജീരകം, ഇഞ്ചി, ബ്രെഡ് പൊടി, മുളക് പൊടി, കുരുമുളക് പൊടി, കോൺ ഫ്ലവർ, മൈദ, എണ്ണ, ഉപ്പ്, ഗരം മസാല, മല്ലിപൊടി, ചാറ്റ് മസാല, മല്ലിയില, സവാള എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുക്കുക. ഒരു ബൗളിൽ മൈദ, വെള്ളം ഒഴിച്ച് കുഴച്ചു എടുക്കുക.

ചെറിയ ഉരുളകൾ ആക്കി ഓരോന്നും ഡോണ്ട്ട് പോലെ നടുവിൽ ഒരു വട്ടം കുഴിച്ചു പത്രത്തിൽ വയ്ക്കുക. ശേഷം അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു പത്രത്തിൽ ബ്രെഡ് പൊടി എടുക്കുക. തയാറാക്കി വയ്ക്കുന്ന ഉരുളകിഴങ്ങ് മിക്സ്‌ മൈദ കലക്കിയതിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക. നല്ല രുചികരമായ എരിവുള്ള ഡോനട്ട് കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടമാകുമെന്നുറപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News