താരദമ്പതികൾ മാലിദ്വീപിലേക്കല്ല; ഹണിമൂൺ കളറാക്കാൻ വിക്കിയും കത്രീനയും യൂറോപ്പിലേക്ക്

കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കികൗശലിന്റെയും ഹണിമൂണ്‍ യാത്രയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുവരും ഹണിമൂണ്‍ ആഘോഷത്തിനായി മാലിദ്വീപിലേക്കാകും പോവുക എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.

എന്നാല്‍ യൂറോപ്പിലേക്ക് 60 ദിവസത്തെ യാത്രക്കാണ് ഇരുവരും പദ്ധതിയിടുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജസ്ഥാനിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും മുബൈയിലേക്ക് തിരിച്ചു. ഹെലികോപ്റ്ററില്‍ പോകുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കായി മുബൈയില്‍ റിസപ്ഷന്‍ ഒരുക്കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here