സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ വർധിക്കുന്നു; നടപടി സ്വീകരിച്ചതായി കേന്ദ്രം

സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾ വർധിച്ചു വരുന്നത്തിനെതിരെ വിവിധ രീതിയിലുള്ള ക്രമികരണങ്ങൾ നടപ്പിലാക്കിയെന്ന് കേന്ദ്രം. സാമൂഹ്യമാധ്യങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന ഉള്ളടക്കങ്ങൾക്കെതിരെയും , വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ വ്യക്തമാക്കാനാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര IT മന്ത്രി ആശ്വിനി വൈഷ്ണവ് രേഖാമൂലം മറുപടി നൽകിയത്.

സാമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രചരണങ്ങൾ തടയാനും ഉപഭോക്താക്കൾക്ക് സംരക്ഷണം ഒരുക്കുന്നതിനും കേന്ദ്രസർക്കാർ വിവിധ രീതിയിലുള്ള ക്രമികരണങ്ങൾ കൈകൊണ്ടിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

IT ആക്ട് പ്രകാരം സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരം ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാൻ സാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. IT ആക്ട് 79,69A പ്രകാരം വിദ്വേഷ പ്രചാരങ്ങൾ സർക്കാരിന് നേരിട്ട് ഇടപ്പെട്ട് ഒഴിവാക്കാൻ സാധിക്കുമെന്നും കേന്ദ്രം അറിയിച്ചു..

അതെസമയം വ്യാജവാർത്തകൾ, വിദ്വേഷ പ്രചരണങ്ങൾ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതനായി നിരവധി പരിപാടികളും സംഘടിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News