മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പ്രസംഗം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ വീണ്ടും പരാതി

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ വീണ്ടും പൊലീസിൽ പരാതി.മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

പരാമർശം മതസ്പർദ്ദ വളർത്തുന്നതും, സാമൂഹിക ധ്രുവീകരണത്തിന് ഇടയാക്കുന്നതെന്നും പരാതി. വെള്ളയിൽ സ്റ്റേഷനിൽ നാസർ കോളായിയാണ് പരാതി നൽകിയത്.അതേസമയം,വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ പരാതിയുമായി സിപിഐഎം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി കെ പി ജഹ്ഫറും രംഗത്തെത്തിയിരുന്നു. പ്രസംഗം വർഗീയ വേർതിരിവും മാനഹാനിയുമുണ്ടാക്കുന്നെന്ന് കെപി ജഹ്ഫർ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന റാലിയുടെ പ്രസംഗത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെ അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചു. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാര്‍ കാണിക്കണമെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ പ്രസംഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News