റോഡ് നികുതി ഒഴിവാക്കും – മന്ത്രി കെ. എന്‍. ബാലഗോപാല്‍

സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ഉള്‍പ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.

നിലവില്‍ ശാരീരികമായ ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായി വാങ്ങുന്ന വാഹനങ്ങള്‍ക്കാണ് നികുതി ഇളവുള്ളത്. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ക്ക് നികുതി ഒഴിവാകുന്നത് സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News