സംഘപരിവാര്‍ ആഗ്രഹിക്കുന്നതെന്തും നടത്താന്‍ കഴിയുന്ന നാടല്ല കേരളം; മുഖ്യമന്ത്രി പിണറായി വിജയന്‍

സംഘപരിവാര്‍ ആഗ്രഹിക്കുന്നതെന്തും നടത്താന്‍ കഴിയുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മാടായി എരിപുരത്തെ കെ കു കുഞ്ഞപ്പ- പി വാസുദേവന്‍ നഗറില്‍ തുടക്കമായി.

ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേദിയാകുന്ന കണ്ണൂരിലാണ് സി പി ഐ എം ജില്ലാ സമ്മേളത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം നടക്കുന്ന മാടായി എരിപുരത്തെ കെ കുഞ്ഞപ്പ പി വാസുദേവന്‍ നഗറില്‍ മുതിര്‍ന്ന ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണന്‍ പതാക ഉയര്‍ത്തി

പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനേയും വഖഫ് വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്ന മുസ്ലീം ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഏരിയാ സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 250 പേരും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുമാണ് സമ്മേളന പ്രതിനിധികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here