മഹാരാഷ്ട്രയില്‍ വീണ്ടും ഓമൈക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ വീണ്ടും ഓമൈക്രോണ്‍ സ്ഥിരീകരിച്ചു. ധാരാവിയിലാണ് 49 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. താന്‍സാനിയയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ വ്യക്തി നിലവില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഓമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.

അതെ സമയം രാജ്യത്തെ ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുവെന്ന് നിതി ആയോഗ് അംഗം വി കെ പൗള്‍ ചൂണ്ടിക്കാട്ടി. വാക്സിനെടുക്കുന്നത് പോലെ പ്രധാനമാണ് മാസ്‌ക് ധരിക്കുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും വി കെ പൗള്‍ അറിയിച്ചു.

നിലവില്‍ ഓമൈക്രോണ്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത കൈവിടെരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News