സൈനികന്‍ എ. പ്രദീപിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സഹായം ഒരുക്കും; മന്ത്രി കെ രാധാകൃഷ്ണന്‍

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ. പ്രദീപിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സഹായം ഒരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സംയുക്ത സേനാമേധാവി ഉള്‍പ്പടെ രാജ്യത്തിന് നഷ്ടമായത് 13 ധീര സൈനികരെയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.

പ്രദീപിന്റെ മൃതദേഹം എപ്പോള്‍ എത്തിക്കുമെന്നതിനെ കുറിച്ച് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടില്ലായെന്നും നാളെ എത്തുമോ എന്നകാര്യത്തില്‍ വ്യക്തത ഇല്ലായെന്നും മന്ത്രി വ്യക്തമാക്കി. സൈനിക കേന്ദ്രത്തില്‍ നിന്ന് അറിയിക്കുന്നതിനനുസരിച്ച് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുംമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News