മഹാരാഷ്ട്രയില്‍ 7 പുതിയ ഒമൈക്രോണ്‍ കേസുകളില്‍ മൂന്ന് വയസുകാരനും

മഹാരാഷ്ട്രയില്‍ 7 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മൂന്ന് കേസുകള്‍ കണ്ടെത്തിയപ്പോള്‍ നാല് കേസുകള്‍ പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയിലാണ് കണ്ടെത്തിയത്.

ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇതില്‍ ഒരാള്‍ക്ക് അസുഖം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

പൂനെയില്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ മൂന്നര വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗികളില്‍ മൂന്ന് പേര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News