ലോക ചെസ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്

ലോക ചെസ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്. റഷ്യന്‍ ചലഞ്ചര്‍ നെപ്പോംനിഷിയെ തോല്‍പിച്ചാണ് കാള്‍സന്‍ ചതുരംഗപ്പലകയിലെ കിരീടം നിലനിര്‍ത്തിയത്. കാള്‍സന്റെ അഞ്ചാം കിരീടനേട്ടമാണിത്.. കുടുതല്‍ കിരീടനേട്ടത്തില്‍ കാള്‍സന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ നേട്ടത്തിനൊപ്പമെത്തി.

മൂന്ന് റൗണ്ട് ശേഷിക്കെയാണ് കാള്‍സന്റെ നേട്ടം. ആറാം ഗെയിമിലും എട്ടാം ഗെയിമിലും ഒന്‍പതാം ഗെയിമിലും പതിനൊന്നാംഗെയിമിലും വിജയിച്ചാണ് കാള്‍സന്‍ ചതുരംഗപ്പലകയിലെ മൊസാര്‍ട്ടായത് കാള്‍സന് ഏഴര പോയിന്റും നെപ്പോംനിഷിക്ക് മൂന്നര പോയിന്റും ലഭിച്ചു. ലോകചാമ്പ്യനായ കാള്‍സന് 9 കോടി രൂപയും നെപ്പോംനിഷിക്ക് ആറ് കോടി രൂപയും ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News