രാജ്യത്ത് ഇന്ന് കർഷകരുടെ വിജയ ദിവസം

കേന്ദ്ര സർക്കാർ മുട്ടുമടക്കിയതോടെ ദില്ലിയുടെ അതിർത്തികളിൽ നിന്നും കർഷകർ പ്രക്ഷോഭം അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും. വിജയ ദിവസം ആഘോഷിച്ചാകും കർഷകരുടെ മടക്കം.

സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്നലെ അതിർത്തികളിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു.അതേ സമയം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിൽ അടക്കം കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി, അടുത്ത മാസം പതിനഞ്ചിന് വിലയിരുത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം.

അതിർത്തിയിലെ ഉപരോധം കർഷകർ അവസാനിപ്പിച്ചെങ്കിലും ലഖിംപൂർ സംഭവവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികളിൽ ഉത്തർപ്രദേശിലെ സംയുക്‌ത കിസാൻ മോർച്ച ഘടകം തീരുമാനമെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here