പമ്പാ സ്നാനത്തിനും ബലി തർപ്പണത്തിനും അനുമതി; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

ശബരിമല തീർത്ഥാടനത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ . പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി തങ്ങാനും , പമ്പാ സ്നാനം നടത്തുന്നതിനും ബലി തർപ്പണത്തിനും അനുമതി നൽകി.

കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ആണ് സർക്കാർ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.

പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനം അനുവദിക്കും .നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.സന്നിധാനത്ത് രാത്രി തങ്ങാൻ അനുവദിക്കും.

500 മുറികൾ ഇതിനായി കൊവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു. പമ്പാ സ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതി നൽകി എന്നാൽ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കും. ജില്ലാ കളക്ട്രേറ്റിൽ ചേരുന്ന യോഗം അന്തിമ ഒരുക്കങ്ങൾ വിലയിരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News